മോദിയെ പരിഹസിച്ച് വഗേല

ലളിതമായ ജീവിതം നയിച്ച സർദാർ പട്ടേലും പ്രതിമ നിർമാണത്തിന്റെ ഉദ്ദേശവും തമ്മിൽ യാതൊരു താരതമ്യവും സാധ്യമല്ല. 3000 കോടിയുടെ പദ്ധതിയിൽ ജനങ്ങളുടെ പണം പാഴാക്കുകയാണ്. ഗുജറാത്തിലെ പൊതുകടം 2,50,000 കോടി ആയിരിക്കുമ്പോഴാണ് ഈ നീക്കം. ഒരിക്കൽ ഇഷ്ടപ്പെടാതിരുന്ന സർദാറിന്റെ പേര് ബിജെപിക്ക് ഇപ്പോൾ എങ്ങനെയാണ് ഇഷ്ടമായതെന്നും വഗേല ചോദിച്ചു.

മോദിയെ പരിഹസിച്ച് വഗേല

ഗാന്ധിനഗർ: കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ സർദാർ വല്ലഭായ് പട്ടേലിന്റെ കൂറ്റൻ പ്രതിമയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുൻ ബിജെപി നേതാവുമായ ശങ്കർസിങ് വഗേല. പ്രധാനമന്ത്രിയുടെത് 'മാർക്കറ്റിങ് ഗിമ്മിക്' ആണെന്നും സിബിഐയെയും ആർബിഐയെയും ഐക്യത്തിലാക്കുകയാണു പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടതെന്നും വഗേല കുറ്റപ്പെടുത്തി.

സിബിഐയിലെയും റിസർവ് ബാങ്കിലെയും പ്രശ്നങ്ങൾ പരസ്യമായിരിക്കുന്നു. ഈ പ്രതിസന്ധിയാണു പ്രധാനമന്ത്രി ആദ്യം കൈകാര്യം ചെയ്യേണ്ടത്. എന്നിട്ടുവേണം ഐക്യത്തെക്കുറിച്ചു സംസാരിക്കാൻ. ഏത് ഐക്യത്തെക്കുറിച്ചാണു നിങ്ങൾ സംസാരിക്കുന്നത്. ഇന്ത്യൻ രൂപയെ രക്ഷിക്കാനും ഇന്ധനവില കുറയ്ക്കുന്നതിനുമാണ് ഒന്നിക്കേണ്ടതെന്നും അദ്ദേഹം ഗുജറാത്തിലെ ഗാന്ധിനഗറില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ലളിതമായ ജീവിതം നയിച്ച സർദാർ പട്ടേലും പ്രതിമ നിർമാണത്തിന്റെ ഉദ്ദേശവും തമ്മിൽ യാതൊരു താരതമ്യവും സാധ്യമല്ല. 3000 കോടിയുടെ പദ്ധതിയിൽ ജനങ്ങളുടെ പണം പാഴാക്കുകയാണ്. ഗുജറാത്തിലെ പൊതുകടം 2,50,000 കോടി ആയിരിക്കുമ്പോഴാണ് ഈ നീക്കം. ഒരിക്കൽ ഇഷ്ടപ്പെടാതിരുന്ന സർദാറിന്റെ പേര് ബിജെപിക്ക് ഇപ്പോൾ എങ്ങനെയാണ് ഇഷ്ടമായതെന്നും വഗേല ചോദിച്ചു. സർദാർ പട്ടേലിന്റെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ചു ബുധനാഴ്ച പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്രമോദി.

ഗുജറാത്തിലെ നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിനു സമീപത്തെ സാധുബേഡ് ദ്വീപിൽ 2900 കോടി രൂപ ചെലവിലാണ് പട്ടേൽ പ്രതിമ പണി പൂർത്തിയായത്. 182 മീറ്ററാണു പ്രതിമയുടെ ഉയരം. സർദാർ പട്ടേൽ മ്യൂസിയവും നവംബർ ഒന്നുമുതൽ സന്ദർശർക്കു തുറന്നുകൊടുക്കും.

Next Story
Read More >>