തൃശൂരില്‍ ആശങ്കയില്ല, യു.ഡി.എഫ് വിജയിക്കും: ടി.എന്‍ പ്രതാപന്‍

റിസല്‍ട്ട് വരുമ്പോള്‍ എല്‍.ഡി.എഫ് രാണ്ടാം സ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നാം സ്ഥാനത്തുമായിരിക്കും- പ്രതാപന്‍ പറഞ്ഞു.

തൃശൂരില്‍ ആശങ്കയില്ല, യു.ഡി.എഫ് വിജയിക്കും: ടി.എന്‍ പ്രതാപന്‍

20000 വേട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍. ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.സി.സി യോഗത്തില്‍ താന്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്‌. നല്ല ഭൂരിപക്ഷത്തിനു തന്നെ വിജയിക്കും. റിസല്‍ട്ട് വരുമ്പോള്‍ എല്‍.ഡി.എഫ് രാണ്ടാം സ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നാം സ്ഥാനത്തുമായിരിക്കും- പ്രതാപന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെ.പി.സി.സി യോഗത്തില്‍ ടി.എന്‍ പ്രതാപന്‍ തന്റെ വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹിന്ദു നായര്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടാകാം, ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നു. വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും യോഗത്തില്‍ ടി.എന്‍ പ്രതാപന്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെയാണ് നിഷേധിച്ച്‌ പ്രതാപന്‍ രംഗത്തു വന്നത്.

Read More >>