പെരുമറ്റച്ചട്ടം ലംഘിച്ചിട്ടില്ല, പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നെന്നും സുരേഷ് ഗോപി

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് പ്രസംഗത്തില്‍ തന്നെ പറഞ്ഞതാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു

പെരുമറ്റച്ചട്ടം ലംഘിച്ചിട്ടില്ല, പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നെന്നും സുരേഷ് ഗോപി

തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചെന്നു ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്ക് വാരണാധികാരിയായ ജില്ല കളക്ടര്‍ അയച്ച നോട്ടീസിന് മറുപടി പറഞ്ഞ് തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. താന്‍ പെരുമറ്റച്ചട്ടംലംഘിച്ചിട്ടില്ലെന്നും വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നതായും സുരേഷ് ഗോപി മാദ്ധ്യമങ്ങളോടു പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പരിശോധിച്ച് പാര്‍ട്ടി മറുപടി നല്‍കും. തന്റെ ഇഷ്ടദേവന്റെ പേര് പറയാന്‍ സാദ്ധിക്കാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും ഇതിന് ജനം ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് പ്രസംഗത്തില്‍ തന്നെ പറഞ്ഞതാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷനെ ബോധ്യപ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ വച്ച് നടന്ന എന്‍. ഡി.എ കണ്‍വെന്‍ഷനില്‍ ശബരിമല വിഷയം ഉന്നയിച്ച് വോട്ട് ചോദിച്ചെന്ന് കളക്ടര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്.സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ പറയുന്നു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Read More >>