പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

സാങ്കേതികപിഴവുകൾ കാരണം ലിസ്റ്റ് ചെയ്യാനാവാതെ പോയ ഹർജി ക്രമം ലംഘിച്ചു കേൾക്കാൻ ജസ്റ്റിസ് എൻ വി രമണ നേരത്തെ വിസമ്മതിച്ചിരുന്നു

പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ കേസിൽ പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന നടപടിക്രമങ്ങൾക്ക് ഒടുവിലാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി രജിസ്ട്രാറുടെ ഉത്തരവ് പുറത്തുവന്നത്.

ഇതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സിബിഐ നീക്കം തൽകാലം ഉണ്ടാവില്ലെന്നാണ് സൂചന.

കോടതി പിരിഞ്ഞെങ്കിലും ഹർജി ഇന്നുതന്നെ ചീഫ് ജസ്റ്റിസിന് മുന്നിലെത്തിക്കാൻ അഭിഭാഷകർ ശ്രമം നടത്തിയിരുന്നു. എന്നാൽ, സാങ്കേതികപിഴവുകൾ കാരണം ലിസ്റ്റ് ചെയ്യാനാവാതെ പോയ ഹർജി ക്രമം ലംഘിച്ചു കേൾക്കാൻ ജസ്റ്റിസ് എൻ വി രമണ നേരത്തെ വിസമ്മതിച്ചിരുന്നു.ഇതിനിടെ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിദംബരത്തിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചിദംബരത്തെ അറസ്റ്റു ചെയ്യാൻ പലവട്ടം സിബിഐ സംഘമെത്തിയിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ല.

യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ പി.ചിദംബരം ചട്ടം ലംഘിച്ച് ഐ.എൻ.എക്‌സ മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് ഐ.എൻ.എക്‌സ് മീഡിയ.

വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുള്ളൂ. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങി. ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടിയത്. മകൻ കാർത്തിയുടെ ബിസിനസിനെ സഹായിച്ചാൽ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്റെ മറുപടിയെന്നാണ് സി.ബി.ഐ പറയുന്നത്.

ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടിയത്. മകൻ കാർത്തിയുടെ ബിസിനസിനെ സഹായിച്ചാൽ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്റെ മറുപടിയെന്നാണ് സി.ബി.ഐ പറയുന്നത്. ചിദംബരത്തിന്റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐ.എൻ.എക്‌സ് മീഡിയ, പുതിയ അപേക്ഷ നൽകി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നൽകുകയും ചെയ്തു. ഡൽഹിയിലെ ഹോട്ടൽ ഹയാത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഫലമായി കാർത്തി ഒരു കോടി ഡോളർ ആവശ്യപ്പെട്ടുവെന്നും സി.ബി.ഐ പറയുന്നു. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാർത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Next Story
Read More >>