ബംഗാളിൽ ഇടതും വലതും ചേരുന്നു;സഖ്യത്തിന് സോണിയയുടെ പച്ചക്കൊടി

ബംഗാളിലെ ബി.ജെ.പിയുടെ കടന്നു കയറ്റം തടയുകയെന്നത് വളരെ പ്രധാനമാണ് അതിനാലാണ് സഖ്യമുണ്ടാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിൽ ഇടതും വലതും ചേരുന്നു;സഖ്യത്തിന് സോണിയയുടെ പച്ചക്കൊടി

കൊൽക്കത്ത: ബംഗാളിൽ ഇടതു പക്ഷവുമായി സഖ്യം ചേരാൻ വലതുപക്ഷത്തിന് സോണിയയുടെ പച്ചക്കൊടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യം ചേരാൻ ബംഗാളിലെ കോൺഗ്രസ് ഘടകത്തിന് എ.ഐ.സി.സിയുടെ ഇടക്കാല അദ്ധ്യക്ഷയായ സോണിയ ഗാന്ധി അനുമതി നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഇടതു പക്ഷം സമ്മതിച്ചാൽ സഖ്യവുമായി മുന്നോട്ടു പോവാമെന്ന് സോണിയ പറഞ്ഞതായി പശ്ചിമ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് സോമേന്ദ്ര നാഥ് മിത്ര പറഞ്ഞു. ബംഗാളിൽ പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നത് സംബന്ധിച്ച് സോണിയയുമായി സംസാരിച്ചിരുന്നു. ബംഗാളിലെ ബി.ജെ.പിയുടെ കടന്നു കയറ്റം തടയുകയെന്നത് വളരെ പ്രധാനമാണ് അതിനാലാണ് സഖ്യമുണ്ടാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിൽ ബി.ജെ.പിക്കെതിരെ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഐക്യം ആവശ്യമാണെന്ന് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സോണിയ സഖ്യത്തിന് അനുവാദം നൽകിയത്. എന്നാൽ മമതയുമായി നല്ല ബന്ധം നിലനിൽക്കുമ്പോഴും സഖ്യത്തിന് ഇടതിനെയാണ് കോൺഗ്രസ് സമീപിക്കുന്നത്.

നടക്കാൻ പോകുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ധാരണയിലെത്തിയിട്ടുണ്ട്. ഇതനുസരിച്ച് കലിഗഞ്ച്, ഖരഗ്പുർ സീറ്റുകളിൽ കോൺഗ്രസും കരിംപുർ സീറ്റീൽ ഇടതുപക്ഷ സ്ഥാനാർഥിയും മത്സരിക്കും. മൂന്നുസീറ്റിലും പരസ്പരം സഹകരിക്കും.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസും- സിപിഎമ്മും സഖ്യം ചേർന്നിരുന്നു. എന്നാൽ മമതയുടെ തരംഗത്തിൽ ഇടത് -വലത് സഖ്യം വേണ്ടത്ര വിജയം നേടിയില്ല.

Next Story
Read More >>