സോണിയാ ഗാന്ധി കോണ്‍ഗ്രസ് സംയുക്ത പാര്‍ലിമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ

ലോക്‌സഭ,രാജ്യസഭാ കക്ഷി നേതാക്കളെ ഇന്ന് തീരുമാനിച്ചേക്കില്ല.

സോണിയാ  ഗാന്ധി  കോണ്‍ഗ്രസ് സംയുക്ത പാര്‍ലിമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ

ന്യൂഡല്‍ഹി: ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലിമെന്റെറി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസ് സംയുക്ത പാര്‍ലിമെന്ററി പാര്‍ട്ടി അദ്ധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു. പാര്‍ലിമെന്റ് അനക്‌സില്‍ രാവിലെ 10.30 നാണ് യോഗം തുടങ്ങിയത്‌.

മന്‍മോഹന്‍സിങാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്. യോഗത്തില്‍ രാഹുലും എത്തിച്ചേര്‍ന്നിട്ടുണ്ട്‌. ലോക്‌സഭ, രാജ്യസഭാ കക്ഷി നേതാക്കളെ ഇന്ന് തീരുമാനിച്ചേക്കില്ല.

കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ സോണിയയെയും രാഹുലിനെയും പ്രത്യേകം കാണും. രാഹുലിനോട് രാജിയില്‍നിന്ന് പിന്മാറണമെന്ന് ഇവര്‍ ആവശ്യപ്പെടുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി സമ്മതിച്ചാല്‍ അദ്ദേഹം തന്നെയാകും ലോക്സഭ കക്ഷി നേതാവാകുക.


Read More >>