സോണിയ ഗാന്ധിയും വയനാട്ടിലേക്ക്‌

ഈ മാസം 16നാണ് രാഹുൽ രണ്ടാമതും വയനാട്ടിൽ എത്തുന്നത്. ഇതോട് അനുബന്ധിച്ച് മണ്ഡലത്തിൽ നടത്തുന്ന പ്രചാരണത്തിലായിരിക്കും അമ്മയായ സോണിയാ ​ഗാന്ധിയും രാഹുലിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനെത്തുന്നത്.

സോണിയ ഗാന്ധിയും വയനാട്ടിലേക്ക്‌

ന്യൂഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി ജനവിധി തേടുന്ന വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് യു.പി.എ അദ്ധ്യക്ഷ സോണിയ ​ഗാന്ധി 17ന് സംസ്ഥാനത്തെത്തും. ഈ മാസം 16നാണ് രാഹുൽ രണ്ടാമതും വയനാട്ടിൽ എത്തുന്നത്. ഇതോട് അനുബന്ധിച്ച് മണ്ഡലത്തിൽ നടത്തുന്ന പ്രചാരണത്തിലായിരിക്കും അമ്മയായ സോണിയാ ​ഗാന്ധിയും രാഹുലിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനെത്തുന്നത്. നേരത്തെ, സഹോദരി പ്രിയങ്ക ​ഗാന്ധിക്കൊപ്പം എത്തിയാണ് രാഹുൽ ​ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. തുടർന്ന് മണ്ഡലത്തിൽ റോഡ് ഷോ നടത്തി, ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചിരുന്നു.

മണ്ഡലത്തിലെ ഇടതു പക്ഷ സ്ഥാനാർത്ഥി പി.പി സുനീറിനു വേണ്ടി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി, മുതിര്‍ന്ന ഇടതു നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദകാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും വയനാട്ടിലെത്തുന്നുണ്ട്.

Read More >>