കള്ളവോട്ട്; മൂന്ന് ബൂത്തുകളില്‍ കൂടി റീപോളിങ്

ഇതോടെ സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ 19ന് റീ പോളിഗ് നടക്കും.

കള്ളവോട്ട്;   മൂന്ന് ബൂത്തുകളില്‍ കൂടി റീപോളിങ്

കള്ളവോട്ടു നടന്നതായി സ്ഥിരീകരിച്ച കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളില്‍ കൂടി റീപോളിംഗ്. ധര്‍മ്മടത്തെ രണ്ടു ബൂത്തിലും തൃക്കരിപൂരിലെ ഒരു ബൂത്തിലുമാണ് മെയ് 19ന് റീ പോളിംഗ് നടക്കുക. കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 48 കൂളിയോട് ജി.എച്ച്.എസ് ന്യൂബില്‍ഡിംഗ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പര്‍ 52 കുന്നിരക്ക യു.പി.എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പര്‍ 53 കുന്നിരിക്ക യു.പി.എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്.

ഇന്നലെ കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ബൂത്തുകളില്‍ കൂടി റീ പോളിഗ് നടത്താന്‍ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ 19ന് റീ പോളിഗ് നടക്കും.

സംസ്ഥാന തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്നു റീപോളിങ് നടക്കുന്നത്. കള്ളവോട്ടു സംബന്ധിച്ച പരാതികളും, ദൃശ്യങ്ങളും, ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും, അതിന്‍മേല്‍ സ്വീകരിച്ച നടപടികളും തുടര്‍നടപടിക്കായി മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയിരുന്നു. ഇതില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് റീപോളിങ് സംബന്ധിച്ച തീരുമാനം കമ്മീഷന്‍ കൈക്കൊണ്ടത്.

Read More >>