ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു

ഹോര്‍മുസ് കടലിടുക്കിലാണ് കപ്പല്‍ പിടിച്ചെടുത്തത്

ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു

ടെഹ്‌റാന്‍:ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിന്റെ നാവിക വിഭാഗമാണ് കപ്പല്‍ പിടിച്ചെടുത്തതായി അവകാശ വാദമുന്നയിച്ചത്.സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ടാങ്കര്‍ പിടിച്ചെടുത്തതായി ഇറാന്‍ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹോര്‍മുസ് കടലിടുക്കിലാണ് കപ്പല്‍ പിടിച്ചെടുത്തത്.നേരത്തെ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. ടാങ്കര്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നല്‍കി. ടെഹ്‌റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു.

Read More >>