പ്രിയങ്ക ഗാന്ധി വെറുതെ സമയം കളയുന്നു: കെജ്രിവാള്‍

കോണ്‍ഗ്രസ് ബി.ജെ.പിയുമായി ഏറ്റുമുട്ടുന്ന രാജസ്ഥാനിലോ, മധ്യപ്രദേശിലോ പ്രിയങ്ക പോയില്ല, മറിച്ച് ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ് അവര്‍ പ്രചാരണം നടത്തുന്നത്.

പ്രിയങ്ക ഗാന്ധി വെറുതെ സമയം കളയുന്നു: കെജ്രിവാള്‍

പ്രിയങ്ക ഗാന്ധി വെറുതെ സമയം കളയുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബി.ജെ.പിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളില്‍ പോകാതെ പ്രിയങ്ക സമയം കളയുകയാണെന്നാണ് കെജ്രിവാളിന്റെ ആരോപണം. ഡല്‍ഹിയില്‍ പ്രിയങ്കയുടെ റോഡ് ഷോ നടക്കുന്നതിനിടെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് ബി.ജെ.പിയുമായി ഏറ്റുമുട്ടുന്ന രാജസ്ഥാനിലോ, മധ്യപ്രദേശിലോ പ്രിയങ്ക പോയില്ല, മറിച്ച് ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ് അവര്‍ പ്രചാരണം നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ എസ്.പിക്കും ബി.എസ്.പിക്കും എതിരായി പ്രചാരണം നടത്തുന്നു ഡല്‍ഹിയിലാണെങ്കില്‍ ആം ആദ്മിക്കെതിരെയും. ബി.ജെ.പിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ നടത്തിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച് വിട്ടുവീഴ്ചക്കു ഇരു കൂട്ടരും തയ്യാറാവാതെ വന്നതോടെ കോണ്‍ഗ്രസും ആംആദ്മിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയായിരുന്നു. ഹരിയാനയില്‍ സഖ്യം വേണമെന്ന ആം ആദ്മിയുടെ പിടിവാശിയാണ് സഖ്യസാധ്യതകള്‍ ഇല്ലാതാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ആം ആദ്മിയുടെ ആരോപണം.

Read More >>