ഗ്രാമങ്ങളിലും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

റാഞ്ചിക്ക് പുറമെ ദില്ലി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തില്‍ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

ഗ്രാമങ്ങളിലും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

റാഞ്ചി: ഗ്രാമങ്ങളിലും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി. റാഞ്ചിയില്‍ നടക്കുന്ന യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. പ്രകൃതിയും യോഗയുമായി അടുത്ത ബന്ധമാണുള്ളത്. യോഗ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയില്‍ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളെ അഭിസംബോധന ചെയ്തു. റാഞ്ചിക്ക് പുറമെ ദില്ലി, ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ദേശീയതലത്തില്‍ യോഗാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

Read More >>