പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം കേരളത്തിലെത്തും. വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ബി.ജെ.പി പൊതുയോഗത്തിലും പങ്കെടുത്താവും മടങ്ങുക.

ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ തൃശ്ശൂരിലേക്ക് പുറപ്പെടും. 9.45ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങും. തുടര്ന്ന് റോഡ് മാര്ഡഗം ശ്രീവല്‍സം ഗസ്റ്റ് ഹൗസിലേക്ക് പോകും. 10 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിറങ്ങും.

തുടര്‍ന്ന് 11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള നരേന്ദ്രമോദിയുടെ ആദ്യത്തെ പൊതുയോഗമാണിത്.

ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. 2008ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഇതിനു മുമ്പ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയത്.

Read More >>