പി.എം മോദി വോട്ടെണ്ണലിന്റെ പിറ്റേന്ന് റിലീസ് ചെയ്യും

നേരത്തെ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മെയ് 19 വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു

പി.എം മോദി വോട്ടെണ്ണലിന്റെ പിറ്റേന്ന് റിലീസ് ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രം പി.എം നരേന്ദ്ര മോദിക്ക് ഒടുവിൽ റിലീസ് തീയതി ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിൻെറ പിറ്റേന്ന് മേയ് 24 നാണ് ചിത്രം തിയേറ്ററിലെത്തുക. നേരത്തെ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മെയ് 19 വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

വിവേക് ഒബ്‌റോയി മോദിയായി അഭിനയിക്കുന്ന ചിത്രം ഏപ്രിൽ 11 ന് രാജ്യവ്യാപകമായി റിലീസ് ചെയ്യാനിരുന്നതാണ്. ലോകമെമ്പാടും റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.

ജീവചരിത്ര വര്‍ണ്ണനയെക്കാള്‍ ചിത്രം വ്യക്തി ചരിത്ര വര്‍ണ്ണനയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലെ പല നേതാക്കളും അഴിമതികാരാണെന്ന് ചിത്രത്തില്‍ ആരോപിക്കുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. 23 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങാനിരുന്നത്.

Read More >>