ഷാങ്ഹായി ഉച്ചകോടി: പ്രധാനമന്ത്രി യാത്ര തിരിച്ചു

ബിഷ്‌കേകിലെ ദ്വിദിന സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും

ഷാങ്ഹായി ഉച്ചകോടി: പ്രധാനമന്ത്രി യാത്ര തിരിച്ചു

ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാന്‍ തലസ്ഥാന ന?ഗരി ബിഷ്‌കേകില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത്. രണ്ടാമതും പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കുന്ന ശേഷം മോദി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്.

ബിഷ്‌കേകിലെ ദ്വിദിന സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. എന്നാല്‍, ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തില്ല. ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ച പാകിസ്താന്റെ ആവശ്യങ്ങള്‍ക്ക് ഇന്ത്യ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കിര്‍ഗിസ്ഥാന് പുറമെ ഇന്ത്യ, റഷ്യ, ചൈന, ഉസ്‌ബെസ്‌കിസ്ഥാന്‍, താജികിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഉച്ചയോടെയാണ് മോദി കിര്‍ഗിസ്ഥാനിലെത്തുക. ഇന്ന് ക്ഷീ ജിന്‍പിങിന് പുറമെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സോറന്‍ബോയ് ജീന്‍ബെകോവിനെയും മോദി കാണും. തുടര്‍ന്ന് കിര്‍ഗിസ്ഥാനിലെ സാംസ്‌കാരിക പരിപാടികളിലും അദ്ദേഹം സന്നിഹിതനാകും.

Read More >>