കേരളത്തിൽ തടങ്കൽ പാളയങ്ങളുണ്ടാകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭിയൽ അവതരിപ്പിച്ചു

അതേസമയം,നിയമസഭയിലെയും പാർലമെന്റിലെയും പട്ടികജാതി/വർഗ സംവരണം 10 വർഷത്തേക്കു നീട്ടാനുള്ള പ്രമേയം വായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ ബി.ജെ.പി അംഗം ഒ. രാജഗോപാൽ എതിർത്തത് സഭയിൽ നാടകീയതക്കിടയാക്കി

കേരളത്തിൽ തടങ്കൽ പാളയങ്ങളുണ്ടാകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭിയൽ അവതരിപ്പിച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് ഇടയാക്കുന്ന സി.എ.എ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സി.എ.എ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തടങ്കൽ പാളയവും കേരളത്തിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമം രാജ്യത്തും പ്രവാസികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം അടക്കം വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം നമ്മുടെ നാടിനെ കുറിച്ച് രാജ്യാന്തര സമൂഹത്തിൽ തെറ്റായ സന്ദേശമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മതവിദ്വേഷത്തിൻറേയല്ല മറിച്ച് മതവിശ്വാസത്തെ ബഹുമാനിക്കുന്ന പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം,നിയമസഭയിലെയും പാർലമെന്റിലെയും പട്ടികജാതി/വർഗ സംവരണം 10 വർഷത്തേക്കു നീട്ടാനുള്ള പ്രമേയം വായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ ബി.ജെ.പി അംഗം ഒ. രാജഗോപാൽ എതിർത്തത് സഭയിൽ നാടകീയതക്കിടയാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയമാണെന്നു കരുതിയാണു രാജഗോപാൽ എഴുന്നേൽക്കുകയും എതിർക്കുകയും ചെയ്തത്.

ഈ വിഷയം ചർച്ച ചെയ്യുന്നതു നിയമവിരുദ്ധമാണെന്നും ഭരണഘടനയ്ക്കു യോജിച്ചതല്ലെന്നുമായിരുന്നു രാജഗോപാൽ പറഞ്ഞത്. എന്നാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. 'ഇതു വേറൊരു കാര്യമാണ്. അങ്ങ് മനസ്സിലാക്കിയിട്ടില്ല. ദയവായി ഇരിക്കൂ. അങ്ങ് ഉദ്ദേശിച്ചതുപോലല്ല, അങ്ങ് പറഞ്ഞതുപോലല്ല. സ്റ്റാറ്റിയൂട്ടറിയായി ചെയ്യേണ്ട കാര്യമാണ്.'- സ്പീക്കർ പറഞ്ഞു.

Next Story
Read More >>