ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാടിന് കലാ കിരീടം

927 പോയിന്റ് നേടിയ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. ഇതോടെ 12 വര്‍ഷത്തിന് ശേഷം കോഴിക്കോടിന് കിരീടം നഷ്ടമായി.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാടിന് കലാ കിരീടം

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. 930 പോയിന്റോടെ കോഴിക്കോടിനെ പിന്നിലാക്കിയാണ് പാലക്കാട് കിരീടം നേടിയത്. 927 പോയിന്റ് നേടിയ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. ഇതോടെ 12 വര്‍ഷത്തിന് ശേഷം കോഴിക്കോടിന് കിരീടം നഷ്ടമായി.

ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ട മല്‍സരങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് പാലക്കാട് ജേതാക്കളായത്. അവസാന നിമിഷം വരെ കടുത്ത മല്‍സരം കാഴ്ചവച്ച് കോഴിക്കോടും ഒപ്പത്തിനൊപ്പം നിന്നു. അടുത്ത വര്‍ഷത്തെ കലോത്സവം കാസര്‍കോട് ജില്ലയിലാണ്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടം ഒഴിവാക്കി നടത്തിയ കലോത്സവം മൂന്ന് ദിവസമായി ചുരുക്കിയിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും ഇത്തവണ ഒഴിവാക്കി.

പോയിന്റ് നില

1 പാലക്കാട് - 930

2 കോഴിക്കോട് - 927

3 തൃശൂര്‍ - 903

4. കണ്ണൂര്‍ - 901

5. മലപ്പുറം - 895

6. എറണാകുളം - 886

7. ആലപ്പുഴ - 870

8. കൊല്ലം - 862

9. തിരുവനന്തപുരം - 858

10. കാസര്‍കോട് - 839

11. വയനാട് - 834

12. കോട്ടയം - 829

13. പത്തനംതിട്ട - 770

14. ഇടുക്കി - 706

Next Story
Read More >>