എന്‍എസ്എസിനെ ആരും നവോത്ഥാനം പഠിപ്പിക്കേണ്ട: ജി.സുകുമാരന്‍ നായര്‍

' മന്നത്തിന്റെ പാതയിലല്ല എന്‍എസ്എസ് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണവകാശം ' - ജി.സുകുമാരന്‍ നായര്‍

എന്‍എസ്എസിനെ ആരും നവോത്ഥാനം പഠിപ്പിക്കേണ്ട: ജി.സുകുമാരന്‍ നായര്‍

എന്‍എസ്എസിനെ ആരും നവോത്ഥാനം പഠിപ്പിക്കേണ്ടതില്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വനിതാ മതിൽ കേരളത്തെ ചെകുത്താന്‍റെ നാടാക്കി മാറ്റുമെന്നും സമദൂരത്തെ എതിർക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന നായര്‍ പ്രതിനിധി സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മന്നത്തിന്റെ പാതയിലല്ല എന്‍എസ്എസ് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണവകാശം. ഒരു സര്‍ക്കാര്‍ കൈയിലുണ്ടെന്ന് കരുതി വിശ്വാസത്തെ തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വന്നാലും എന്‍എസ്എസ് തടയും. എന്‍എസ്എസിന് നേരെ ആരും കണ്ണുരുട്ടി വരേണ്ട.

എൻഎസ്​എസിന്​ രാഷ്​ട്രീയമില്ല. അംഗങ്ങൾക്ക്​ ഏത്​ രാഷ്​ട്രീയവും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ സംഘടനക്കുള്ളിൽ രാഷ്ട്രീയം കലർത്താൻ അനുവദിക്കി​ല്ലെന്നും അദ്ദേഹം പറഞ്ഞു. ആചാരവും അനാചാരവും അറിയാത്തവരാണ്​ നവോത്ഥാനം പഠിപ്പിക്കാൻ വരുന്നത്. എല്ലാവർക്കുംവേണ്ടിയാണ് ശബരിമല വിഷയത്തിൽ പ്രതികരിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ എത്ര തവണ മലക്കം മറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.

Read More >>