നെടുങ്കണ്ടം കസ്റ്റഡി മരണം: ജുഡീഷ്യല്‍ കമ്മിഷന്‍ ഇന്ന് വീണ്ടും ഇടുക്കിയിലെത്തും

പീരുമേട് സബ് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുക്കുക.

നെടുങ്കണ്ടം കസ്റ്റഡി മരണം: ജുഡീഷ്യല്‍ കമ്മിഷന്‍ ഇന്ന് വീണ്ടും ഇടുക്കിയിലെത്തും

പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജുഡീഷ്യല്‍ കമ്മിഷന്‍ ഇന്ന് വീണ്ടും ഇടുക്കിയിലെത്തി തെളിവെടുക്കും. റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പാണ് പീരുമേടെത്തി തെളിവെടുപ്പ് നടത്തുക. പീരുമേട് സബ് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുക്കുക. ജയില്‍ അധികൃതര്‍, രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.

രാജ്കുമാറിന്റെ കൊലപാതകത്തില്‍ സബ് ജയില്‍ അധികൃതരുടെ വീഴ്ച വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും അസിസ്റ്റന്റ് ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്യുകയും താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തിരുന്നു. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Read More >>