ബര്‍ത്ത് ഡേ കേക്കിലും മോദിക്ക് ട്രോള്‍; വൈറലായി എന്‍.സി.പി സ്ഥാനാര്‍ത്ഥിയുടെ പിറന്നാളാഘോഷം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അനന്ദ് പരന്‍ച്പേയുടെ പിറന്നാളാണ് വൈറലായത്

ബര്‍ത്ത് ഡേ കേക്കിലും മോദിക്ക് ട്രോള്‍;  വൈറലായി എന്‍.സി.പി സ്ഥാനാര്‍ത്ഥിയുടെ പിറന്നാളാഘോഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി എന്‍.സി.പി നേതാവിന്റെ പിറന്നാല്‍ ആഘോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ചൗക്കിദാര്‍ ചോര്‍ ഹെ പരാമര്‍ശം രാജ്യത്തുടനീളം വലിയ ഓളം സൃഷ്ടിക്കുമ്പോഴാണ് മഹാരാഷ്ട്രയിലെ താനെയിലെ കോണ്‍ഗ്രസ് എന്‍.സി.പി സ്ഥാനാര്‍ത്ഥി വെത്യസ്തമായ പിറന്നാല്‍ ആഘോഷം നടത്തിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അനന്ദ് പരന്‍ച്പേയുടെ പിറന്നാള്‍ കേക്കില്‍ ''ദേശ് കാ ചൗക്കിദാര്‍ ഹി ചോര്‍ ഹെ'' എന്നായിരുന്നു എഴുതിയത്.അനന്ത് പരന്‍പ്ചേ കേക്ക് മുറിക്കുന്നതും നേതാക്കളെല്ലാം ചേര്‍ന്ന് പിറന്നാളാഘോഷം ഗംഭീരമാക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഇതിനകം വൈറലായി.

ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം തെരഞ്ഞെടുപ്പ് റാലികളിലും പ്രചരണ പരിപാടികളിലും ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്ക് പിന്തുണയുമായി ബി.ജെ.പി നേതാക്കളെല്ലാം ട്വിറ്ററില്‍ പേരിനോടൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു.

Read More >>