ലോക്‌സഭാ സീറ്റ് ലഭിക്കാന്‍ കെജ്രിവാളിന് അച്ഛന്‍ ആറു കോടി നല്‍കിയെന്ന് മകന്‍; നിഷേധിച്ച് പിതാവ്

തന്റെ പിതാവ് എ.എ.പിയുടേയോ, അണ്ണാ ഹസാരെ മുവ്‌മെന്റിന്റെയോ ഭാഗമായിരുന്നില്ല. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം എ.എ.പിയില്‍ ചേര്‍ന്നത്. കെജ്രിവാളിന് 6 കോടി നല്‍കിയാണ് വെസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ത്ഥിയായതെന്നും ബാല്‍ബിര്‍ സിങ് ജക്കാറിന്റെ മകന്‍ വെളിപ്പെടുത്തി.

ലോക്‌സഭാ സീറ്റ് ലഭിക്കാന്‍ കെജ്രിവാളിന് അച്ഛന്‍ ആറു കോടി നല്‍കിയെന്ന് മകന്‍; നിഷേധിച്ച് പിതാവ്

ലോക്‌സഭാ സീറ്റ് ലഭിക്കാന്‍ അരവിന്ദ് കെജ്രിവാളിന്‌ ആറു കോടി രൂപ പിതാവ് നല്‍കിയെന്ന ആരോപണവുമായി പടിഞ്ഞാറന്‍ പ്രവിശ്യയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ മകന്‍. ആം ആദ്മി സ്ഥാനാര്‍ത്ഥി ബാല്‍ബീര്‍ സിങ് ജാഖറിന്റെ മകന്‍ ഉദയ് ജാഖറാണ് രംഗത്തു വന്നത്.

തന്റെ പിതാവ് എ.എ.പിയുടേയോ, അണ്ണാ ഹസാരെ മുവ്‌മെന്റിന്റെയോ ഭാഗമായിരുന്നില്ല. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം എ.എ.പിയില്‍ ചേര്‍ന്നത്. കെജ്രിവാളിന് 6 കോടി നല്‍കിയാണ് വെസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ത്ഥിയായതെന്നും ബാല്‍ബിര്‍ സിങ് ജക്കാറിന്റെ മകന്‍ വെളിപ്പെടുത്തി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി നേതാവ് ഗോപാല്‍ റായിക്കും ആറു ലക്ഷം രൂപ നല്‍കിയാണ് പിതാവ് ലോക് സഭാ സീറ്റ് തരപ്പെടുത്തിയതെന്നാണ് മകന്‍ ആരോപിക്കുന്നത്. തന്റെ പഠനാവശ്യങ്ങള്‍ക്കായി പിതാവിനോട് പണം ചോദിച്ചു. അതിന് അദ്ദേഹം തയ്യാറായില്ല. അദ്ദേഹം സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് പണം വിനിയോഗിക്കുന്നതെന്നാണ് പറഞ്ഞത്. സിഖ് കൂട്ടക്കൊലയില്‍ പങ്കാളികളായ യെഷ്പാല്‍ സഞ്ചന്‍കുമാര്‍ എന്നിവരുടെ ജാമ്യത്തിനായി പണം വിനിയോഗിക്കാന്‍ തയ്യാറാണെന്നും ഉദയ് ജാഖര്‍ ആരോപിക്കുന്നു.

അതേസമയം, ബാല്‍ബീര്‍ സിങ് ഇത് നിഷേധിച്ചു രംഗത്തു വന്നു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ മകനുമായി സംസാരിച്ചിട്ടില്ലെന്നും അവനോട് സംസാരിക്കുന്നത് തന്നെ വളരെ വിരളമാണെന്നും ബാല്‍ബീര്‍ പറഞ്ഞു. മകന്‍ തന്റെ കൂടെയല്ല താമസിക്കുന്നത്. 2009 ല്‍ വിവാഹമോചിതാനായ ശേഷം മകന്‍ ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നെതന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>