നരേന്ദ്ര മോദി വാരണാസിയില്‍ പത്രിക സമര്‍പ്പിച്ചു

ഇന്നലെ വാരാണസിയില്‍ എത്തിയ നരേന്ദ്രമോദി വൈകീട്ട് മെഗാ റോഡ്ഷോ നടത്തിയിരുന്നു.

നരേന്ദ്ര മോദി വാരണാസിയില്‍ പത്രിക സമര്‍പ്പിച്ചു

വാരണാസി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു.

രാവിലെ ക്ഷേത്രദര്‍ശനത്തിനും ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള കൂടിക്കഴ്ചയ്ക്ക് ശേഷമായിരിന്നു പത്രിക സമര്‍പ്പണം. ഇന്നലെ വാരാണസിയില്‍ എത്തിയ നരേന്ദ്ര മോദി വൈകീട്ട് മെഗാ റോഡ്ഷോ നടത്തിയിരുന്നു. റോഡ് ഷോക്ക് ശേഷം ദശാശ്വമേധ ഗട്ടില്‍ പ്രത്യേക പൂജയും നടത്തിയിരുന്നു. ഒരു മണ്ഡലത്തില്‍ നിന്ന് മാത്രമാണ് നരേന്ദ്ര മോദി ഇത്തവണ ജനവിധി മത്സരിക്കുന്നത്.

Read More >>