തിരുവനന്തപുരത്തും പത്തനംതിട്ടയിലും മത്സരിച്ചു കൂടേ; രാഹുലിനെ വെല്ലുവിളിച്ച് മോദി

കേരളത്തില്‍ രണ്ട് മുന്നണികള്‍ തമ്മില്‍ ഏറ്റുമുട്ടിയാലും ഡല്‍ഹിയിലെത്തിയാല്‍ ഒന്നാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു, കേരളത്തില്‍ ഗുസ്തിയും ഡല്‍ഹിയില്‍ ദോസ്തിയുമാണ്. ഈ മുന്നണികളിലുള്ളവരെല്ലാം അവസരവാദികളാണെന്നും മോദി ആരോപിച്ചു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും മത്സരിച്ചു കൂടേ; രാഹുലിനെ വെല്ലുവിളിച്ച് മോദി

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കരളത്തില്‍ മത്സരിക്കുന്നത് യോജിപ്പിന്റെ സന്ദേശം നല്‍കാനാണെന്ന് പറയുന്ന ഗാഹുല്‍ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് സന്ദേശം കൊടുത്തുകൂടെയെന്നും മോദി ചോദിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാണ് കേരളം ഭരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. സ്വര്‍ഗ്ഗതുല്യമായ സംസ്ഥാനം പോലും ചിലര്‍ അധികാരത്തിലെത്തുമ്പോല്‍ നരകമായി മാറുകയാണ്. കേരളത്തില്‍ രണ്ട് മുന്നണികള്‍ തമ്മില്‍ ഏറ്റുമുട്ടിയാലും ഡല്‍ഹിയിലെത്തിയാല്‍ ഒന്നാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു, കേരളത്തില്‍ ഗുസ്തിയും ഡല്‍ഹിയില്‍ ദോസ്തിയുമാണ്. ഈ മുന്നണികളിലുള്ളവരെല്ലാം അവസരവാദികളാണെന്നും മോദി ആരോപിച്ചു.

അധികാരത്തിനു വേണ്ടി സ്വന്തം കൂടപ്പിറപ്പിന്റെ പോലും രക്തമെടുക്കുന്ന സംസ്‌കാരം കേരളത്തിന്റേതല്ല. കുട്ടികളെയും അമ്മമാരെയും അനാഥരാക്കുന്ന സംസ്‌കാരം കേരളത്തിന്റേതല്ല. രാജ്യം മുഴുവന്‍ വികസനത്തിന്റെ പാതയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അതേപാതയില്‍ കേരളത്തിനും സഞ്ചരിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകാരില്‍ നിന്നും കോണ്‍ഗ്രസുകാരില്‍ നിന്നും മോചനം നേടേണ്ടതുണ്ട്. ബി.ജെ.പി ഭരണത്തില്‍ രാജ്യം സുരക്ഷിതമാണ്. കരയിലും കടലിലുമുള്ള എല്ലാ വിധ ഭീഷണികളും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മോദി പറഞ്ഞു.

ബഹിരാകാശ ശാസ്ത്രജഞനായ നമ്പി നാരായണനെ കോണ്‍ഗ്രസ് ഉപദ്രവിച്ചു. നമ്പി നാരായണനോട് കാട്ടിയ ക്രൂരതക്ക് കോണ്‍ഗ്രസിനോട് പൊറുക്കാനാവില്ല. നിങ്ങളുടെ ചൗക്കീദാര്‍ ശാസ്ത്രജ്ഞരുടെ സുരക്ഷക്കായി എല്ലാ സ്വാതന്ത്ര്യവും നല്‍കിയെന്നും മോദി പറഞ്ഞു.

Read More >>