പ്രതിപക്ഷം വിട്ടുനിൽക്കുമ്പോഴും ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ; നന്ദിയറിയിച്ച് മുഖ്യമന്ത്രി

കേരളത്തിൻറെയും പ്രവാസി മലയാളികളുടേയും പുരോഗതി ലക്ഷ്യമിട്ട് രൂപീകരിച്ച ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനാണ് ഇന്നലെ തിരുവനന്തപുരത്ത് തുടക്കമായത്

പ്രതിപക്ഷം വിട്ടുനിൽക്കുമ്പോഴും ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ; നന്ദിയറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരള സഭയെ അഭിനന്ദിച്ച് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പിയുടെ കത്ത്. രാഹുലിന്റെ കത്ത് മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. രാഹുലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രതിപക്ഷം ലോക കേരള സഭയിൽ നിന്ന് വിട്ടു നിൽക്കുമ്പോഴാണ് സഭയെ അഭിനന്ദിച്ചുകൊണ്ടുള്ള രാഹുലിന്റെ കത്ത്.

പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.ലോക കേരള സഭക്കുളള സ്ഥിരം വേദിയായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ച് പുതുക്കിപ്പണിതതിനെതിരെയും പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

കേരളത്തിൻറെയും പ്രവാസി മലയാളികളുടേയും പുരോഗതി ലക്ഷ്യമിട്ട് രൂപീകരിച്ച ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനാണ് ഇന്നലെ തിരുവനന്തപുരത്ത് തുടക്കമായത്. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ് അമേരിക്കയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.

Read More >>