ആദായ നികുതി: പാൻ കാർഡ് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി

ആദായ നികുതി വകുപ്പിലെ സെക്ഷൻ 139 എ.എ വകുപ്പ് പ്രകാരമാണ് ഇതെന്ന് ജസ്റ്റിസ് എ.കെ സിക്രി, എസ് അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി

ആദായ നികുതി: പാൻ കാർഡ് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി

ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതു നിർബന്ധമാണെന്ന് സുപ്രീം കോടതി. ആദായ നികുതി വകുപ്പിലെ സെക്ഷൻ 139 എ.എ വകുപ്പ് പ്രകാരമാണ് ഇതെന്ന് ജസ്റ്റിസ് എ.കെ സിക്രി, എസ് അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ സുപ്രീംകോടതി നേരത്തെ തന്നെ വിധി പുറപ്പെടുവിച്ചതാണെന്നും അറിയിച്ചു.

ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാർ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീംകോടതി ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. പാൻ നമ്പരുമായി ആധാർ ലിങ്ക് ചെയ്യാതെതന്നെ 2018–19 വർഷത്തെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ശ്രേയ സെൻ, ജയശ്രീ സത്പുതെ എന്നിവർക്കു ഡൽഹി ഹൈകോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു കേന്ദ്രം അപ്പീൽ നൽകിയത്.

Read More >>