കലാശക്കൊട്ടോടെ പരസ്യപ്രചാരണത്തിന് സമാപനം; ഇനി നിശബ്ദ പ്രചാരണം

ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങള്‍ക്കാണ് കൊട്ടിക്കലാശത്തോടെ ഇന്ന് പരിസമാപ്തിയായത്. വൈകീട്ട് ആറ് മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് അനുവദിച്ച സമയം. നാടും നഗരവും യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ കൊട്ടും പാട്ടും മുദ്രാവാക്യങ്ങളുമായി കൈയടിക്കി.

കലാശക്കൊട്ടോടെ പരസ്യപ്രചാരണത്തിന് സമാപനം; ഇനി നിശബ്ദ പ്രചാരണം

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി. ഇനി ഒരു നാള്‍ നിശബ്ദ പ്രചാരണം. ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങള്‍ക്കാണ് കൊട്ടിക്കലാശത്തോടെ ഇന്ന് പരിസമാപ്തിയായത്. വൈകീട്ട് ആറ് മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന് അനുവദിച്ച സമയം. നാടും നഗരവും യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ കൊട്ടും പാട്ടും മുദ്രാവാക്യങ്ങളുമായി കൈയടിക്കി.

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ റോഡ് ഷോ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തരൂരിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി റോഡ് ഷോയ്ക്ക് എത്തിയിരുന്നു. ശശി തരൂരും ആന്റണിയും ഒരുമിച്ചായിരുന്നു ഷോയില്‍ പങ്കെടുത്തിരുന്നത്. തുടര്‍ന്ന് വേളിയില്‍വെച്ച് ആന്റണിയുടെ റോഡ് ഷോ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. അര മണിക്കൂറിനു ശേഷമാണ് ഷോ പുനഃരാരംഭിച്ചത്. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരനുഭവമായിരുന്നു സംഭവമെന്ന് എ കെ ആന്റണി പ്രതികരിച്ചു.

കലാശക്കൊട്ടിനിടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. തിരുവല്ലയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനിടെ പോലീസുകാരന് പരിക്കേറ്റു. പാലാരിവട്ടത്തു കലാശക്കൊട്ടിനിടയില്‍ സി.പി.ഐ.എം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമായി.

പത്തനംതിട്ടയുടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സു രേന്ദ്രനെ കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ തടഞ്ഞ് വച്ചു. പിന്നീട് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കള്‍ എത്തിയാണ് സുരേന്ദ്രന്റെ വാഹനം കടത്തി വിട്ടത്. മലപ്പുറം പൊന്നാനിയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊന്നാനി കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇവിടേക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതില്‍ കല്‍പകഞ്ചേരി എസ് ഐ പ്രിയന് പരിക്കേറ്റു. കഴക്കൂട്ടത്ത് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനു നേരെ ചെരിപ്പേറുണ്ടായെന്ന് ബി ജെ പി ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്നത് വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ ഉത്തരവായി.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. രാവിലെ ആറിന് മോക്ക്‌പോള്‍ നടക്കും. 2,61,51,534 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 23പേര്‍ വനിതകളാണ്.

കണ്ണൂരിലാണ് വനിത സ്ഥാനാര്‍ഥികള്‍ കൂടുതല്‍ -അഞ്ചുപേര്‍. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ് -31,36,191. കുറവ് വയനാട് ജില്ലയില്‍ 5,94,177. ഇത്തവണ കന്നിവോട്ടര്‍മാര്‍ 2,88,191. 1,35,357 ഭിന്നശേഷി വോട്ടര്‍മാരുണ്ട്. രണ്ട് ബ്രെയില്‍ സാമ്പിള്‍ ബാലറ്റ് പേപ്പറുകള്‍ എല്ലാ ബൂത്തിലുമുണ്ടാവും. 24,970 പോളിങ് ബൂത്തുകളാണ ്ഒരുക്കിയിരിക്കുന്നത്. മലപ്പുറത്താണ് കൂടുതല്‍ പോളിങ് ബൂത്തുകള്‍ -2750. കുറവ് വയനാട്ടില്‍ പൂര്‍ണമായി വനിതകള്‍ നിയന്ത്രിക്കുന്ന 240 പോളിങ് ബൂത്തുകളുമുണ്ട്.

Read More >>