എൻഎസ്എസിനെ ആർഎസ്എസിന്‍റെ തൊഴുത്തിൽ കെട്ടാൻ നോക്കരുത്

മന്നത്തിനെ നവോത്ഥാന വീഥിയിലെ പ്രകാശമായി ഇന്നത്തെ തലമുറയും കാണുന്നു. ആ വെളിച്ചത്തിലൂടെ എൻഎസ്എസിനെ മുന്നോട്ട് നയിക്കേണ്ട ചരിത്രപരമായ കടമ ഇന്നത്തെ നേതൃത്വം വിസ്മരിക്കുകയാണ്. അതിനെ ആ സമുദായത്തിലെ ചിന്താശീലർ ചോദ്യം ചെയ്യും.

എൻഎസ്എസിനെ ആർഎസ്എസിന്‍റെ തൊഴുത്തിൽ കെട്ടാൻ നോക്കരുത്

തിരുവനന്തപുരം: വീണ്ടും എന്‍എസ്എസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടേത് ആര്‍എസ്എസ്-ബിജെപി സമരങ്ങള്‍ക്ക് തീപകരാനുള്ള നടപടിയാണെന്ന് പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ആരോപിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നയിച്ച എൻഎസ്എസിനെ ആർഎസ്എസിന്‍റെ തൊഴുത്തിൽ കെട്ടാൻ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനം എന്‍എസ്എസ് പാരമ്പര്യത്തിനു നിരക്കുന്നതല്ല. വനിതാമതിലില്‍ തെളിയുന്നത് മന്നത്തിന്റേയും ചട്ടമ്പിസ്വാമിയുടേയും ആശയമാണ്. ആര്‍എസ്എസിന് കൂട്ടുനില്‍ക്കുന്ന നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയായിരിക്കും.എന്‍എസ്എസ് വീണ്ടുവിചാരത്തിനു തയാറാകണമെന്നും കോടിയേരി പറഞ്ഞു. കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരിൽ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയിൽനിന്നുള്ള വ്യതിചലനമാണ് എൻഎസ്എസ് നേതാവിൽ കാണുന്നത്.

മന്നത്തിന്റെ പൊതുജീവിതത്തിൽ ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവിൽ സംഭവിച്ചതൊഴിച്ചാൽ അദ്ദേഹത്തിന്റെ ജീവിതം പൊതുവിൽ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്നത്തിനെ നവോത്ഥാന വീഥിയിലെ പ്രകാശമായി ഇന്നത്തെ തലമുറയും കാണുന്നത്.

ആ വെളിച്ചത്തിലൂടെ എൻഎസ്എസിനെ മുന്നോട്ട് നയിക്കേണ്ട ചരിത്രപരമായ കടമ ഇന്നത്തെ നേതൃത്വം വിസ്മരിക്കുകയാണ്. അതിനെ ആ സമുദായത്തിലെ ചിന്താശീലർ ചോദ്യം ചെയ്യും. പഴക്കമുള്ള ആചാരങ്ങളെ ലംഘിക്കുന്നവരുടെ ശവം കൃഷ്ണപരുന്തുകൾ കൊത്തിവലിയ്ക്കുമെന്ന് ശബരിമലയുടെ പേരിൽ ആക്രോശിക്കുന്നവർ മന്നത്തിന്റെ നവോത്ഥാന വഴികളാണ് മറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല എന്‍എസ്എസ്. കോടിയേരി അത് ഓര്‍മിക്കണമെന്നും സുകുമാരന്‍ നായര്‍ കോടിയേരിക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്ക് ഒപ്പവും. നിരീശ്വരവാദത്തിന് എതിരുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്.

Read More >>