ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നാല് മലയാളികളടക്കം 18 ഇന്ത്യക്കാരാനുള്ളതെന്നാണ് വിവരം.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും

ലണ്ടന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ നാല് മലയാളിക്കളുള്ളതായി സ്ഥിരീകരിച്ചു. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നാല് മലയാളികളടക്കം 18 ഇന്ത്യക്കാരാനുള്ളതെന്നാണ് വിവരം. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചനും മലപ്പുറം വണ്ടൂര്‍ സ്വദേശി കെ കെ അജ്മലും കപ്പലിലുണ്ടെന്ന് കപ്പല്‍ കമ്പനി ബന്ധുക്കളെ അറിയിച്ചു. ഇവര്‍ക്കൊപ്പം തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികളും കൂടി കപ്പലിലുണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മലയാളികള്‍ കപ്പലില്‍ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്തത്.

ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് എണ്ണക്കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്നും ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി . മുരളീധരന്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More >>