മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താൻ റഡാർ ഉപയോഗിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലാണ് തെരച്ചിലിനായി റഡാർ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്

മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താൻ റഡാർ ഉപയോഗിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: ഉരുൾപ്പൊട്ടലില്‍ മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ റഡാർ ഉപയോഗിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.വ്യോമസേനയുമായി ഇക്കാര്യം ചർച്ചചെയ്തു. നാളെ ഈ ഉപകരണം എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയിൽ ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലാണ് തെരച്ചിലിനായി റഡാർ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച വിവരം മന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. തെരച്ചിൽ അവസാനിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.

ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ നിർത്തിയെന്ന വാർത്ത വ്യാജമാണ്.ഇവരെ കണ്ടെത്താനായി ഹൈദരാബാദിൽ നിന്ന് ജി.പി.ആർ(ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാർ) എന്ന ഉപകരണം എത്തിക്കും.വ്യോമസേനയുമായി ഇക്കാര്യം ചർച്ചചെയ്തു. നാളെ ഈ ഉപകരണം എത്തുമെന്നാണ് പ്രതീക്ഷ. വ്യോമ മാർഗം ആണ് ഇത് എത്തിക്കുന്നത് . മലപ്പുറം ജില്ലയിലെ കവളപ്പാറയിലായിക്കും ആദ്യം ജി.പി.ആർ എത്തിക്കുക. പിന്നീട് വയനാട്ടിലെ പുത്തുമലയിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങൾ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരും. തെരച്ചിൽ നിർത്തിയെന്ന വ്യാജപ്രചാരണം നടത്തുന്നത് ഉറ്റവരെ നഷ്ടപ്പെട്ടവരോട് ചെയ്യുന്ന ക്രൂരതയാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Read More >>