ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു; എതിര്‍പ്പ് അറിയിച്ച്‌ സിഎഎക്കെതിരായ പരാമർശം ഗവർണർ വായിച്ചു

തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. ഗവര്‍ണറെ തിരിച്ച് വിളിക്കുക, ഭരണഘടനയുടെ ആമുഖം എന്നിവ ആലേഖനം ചെയ്ത...

ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു; എതിര്‍പ്പ് അറിയിച്ച്‌ സിഎഎക്കെതിരായ പരാമർശം ഗവർണർ വായിച്ചു

തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. ഗവര്‍ണറെ തിരിച്ച് വിളിക്കുക, ഭരണഘടനയുടെ ആമുഖം എന്നിവ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടത്തുളത്തിലിറങ്ങിയത്.

ഗവർണർ പ്രധാനകവാടത്തിന് മുന്നിൽ നിൽക്കുമ്പോൾത്തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളും ബാനറുകളുമായി നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിയോടൊപ്പം ഗവർണർ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാക്കള്‍ ഗവർണറെ തടഞ്ഞു.സഭാ നടപടികൾ തടസ്സപ്പെടുത്തരുതെന്നും ഗവർണറെ അകത്തേക്ക് കയറാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിയമമന്ത്രി എ കെ ബാലനും സ്പീക്കര്‍ ശ്രീരാമകൃഷണനും പ്രതിപക്ഷ നേതാവിനോട് സംസാരിച്ചു. അതേസമയം ഗവര്‍ണര്‍ക്കെതിരെ ഗോ ബാക്ക് വിളിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയ സാഹചര്യത്തിൽ വാച്ച് ആന്‍റ് വാർഡിനെ വിളിച്ചു. നടുത്തളത്തിൽ കിടന്ന് പ്രതിഷേധിച്ച അൻവർ സാദത്ത് ​എംഎല്‍എയെ വാച്ച് ആന്‍റ് വാർഡ് ബലം പ്രയോഗിച്ച് മാറ്റി.

നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതേസമയം എതിര്‍പ്പറിയിച്ച് അറിയിച്ച്‌ക്കൊണ്ട് ഗവര്‍ണര്‍ പത്തിനെട്ടാം ഖണ്ഡിക വായിച്ചു. സിഎഎ വിരുദ്ധ പരാമർശം, മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നു. എന്നാൽ തനിക്ക് ഇതിനോട് വ്യക്തിപരമായ വിയോജിപ്പെന്ന് ഗവർണർ പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പ് . ഈ ഖണ്ഡിക വായിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്‍റെ എതിര്‍പ്പ് വ്യക്തമാക്കികൊണ്ട് ഗവര്‍ണര്‍ ഖണ്ഡിക വായിക്കുകയായിരുന്നു.

Next Story
Read More >>