കര്‍'നാടകം':യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

രാവിലെ 11 മണിക്ക് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിനുശേഷമാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണുക

കര്‍

ബംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും.കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇന്ന് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിനുശേഷമാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണുക. 2 സ്വതന്ത്രര്‍ അടക്കം നിലവില്‍ 107 പേരുടെ പിന്തുണയുണ്ട് ബിജെപിക്ക്.

അതിനാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു. അവിശ്വാസ പ്രമേയത്തില്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെയാണ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചത്. 105 പേര്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു. 99 പേരുടെ പിന്തുണ മാത്രമാണ് സഖ്യസര്‍ക്കാറിന് കിട്ടിയത്. ചൊവ്വാഴ്ചതന്നെ വോട്ടെടുപ്പു നടത്തണമെന്ന സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ തീരുമാനമാണ് വിശ്വാസ വോട്ടിലേക്ക് നയിച്ചത്. വിശ്വാസ പ്രമേയ ചര്‍ച്ച നീട്ടിക്കൊണ്ടുപോയി അവിശ്വാസം വൈകിപ്പിക്കാനുള്ള സര്‍ക്കാര്‍ തന്ത്രത്തിന് തടയിരുന്നതായിരുന്നു സ്പീക്കറുടെ തീരുമാനം.

തന്നെ ബലിയാടാക്കരുത് എന്നും സഭയെ ആദരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. രാജിക്കത്ത് കൊണ്ടുവന്നിട്ടുണ്ടെന്നും ഏതു നിമിഷവും രാജി വയ്ക്കാന്‍ സന്നദ്ധനാണെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു

Read More >>