കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്
| Updated On: 18 July 2019 2:33 AM GMT | Location :
രാവിലെ 11 മണിക്ക് കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് വിശ്വാസപ്രമേയം അവതരിപ്പിക്കും
ബംഗളൂരു:കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും. രാവിലെ 11 മണിക്ക് കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് വിശ്വാസപ്രമേയം അവതരിപ്പിക്കും. രാജിവെച്ച 16 എം.എല്‍.എമാരില്‍ 12 പേരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലായെന്നുള്ള ഉറച്ച നിലപാടിലാണ്.
16 വിമത എം എല്‍ എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയുണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്. നിലവില്‍ സഖ്യ സര്‍ക്കാറിന് നൂറും ബി.ജെ.പിയ്ക്ക് 107 ഉം ആണ് സഭയിലെ അംഗബലം. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കുാന് സാധ്യതയുണ്ട്