ചെന്നെെയ്ക്ക് 150 റൺസ്​ വിജയലക്ഷ്യം

ഇരുടീമുകളുടേയും അക്കൗണ്ടില്‍ മൂന്നു കിരീടങ്ങളാണുള്ളത്. ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്. ധോനി നയിക്കുന്ന ചെന്നൈ ടീം ഏഴുതവണ ഫൈനലിലെത്തി അതില്‍ നാലുതവണ തോറ്റു. രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്, കളിച്ച നാലു ഫൈനലില്‍ മൂന്നിലും ജയിച്ചു

ചെന്നെെയ്ക്ക് 150 റൺസ്​ വിജയലക്ഷ്യം

മുംബൈ ഇന്ത്യൻസിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ്​ ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്​സിന്​ 150 റൺസ്​ വിജയലക്ഷ്യം.

ഐ.പി.എല്‍ ഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. 25 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 41 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത്​ ശർമയും (15) ക്വിൻറൻ ഡി കോക്കും ചേർന്ന്​ 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സ്ഥിരതയാർന്ന ബൗളിങ്​ കാഴ്​ചവെച്ച ചെന്നൈ ടീമിന്​ മുന്നിൽ ഓരോരുത്തരായി കൂടാരം കയറി. സൂര്യ കുമാർ യാദവ്​ (15), ഇഷാൻ കിഷൻ(23) ഹർദിക്​ പാണ്ഡ്യ (16) എന്നിവരാണ്​ രണ്ടക്കം കടന്ന മറ്റു ബാറ്റ്​സ്​മാൻമാർ.

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ് ചെന്നൈയ്ക്കായി മികച്ച ബൗളിങ് പുറത്തെടുത്തത്. ശ്രദ്ധുല്‍ ഠാക്കൂറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം നേടി.

ഇരുടീമുകളുടേയും അക്കൗണ്ടില്‍ മൂന്നു കിരീടങ്ങളാണുള്ളത്. ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്. ധോനി നയിക്കുന്ന ചെന്നൈ ടീം ഏഴുതവണ ഫൈനലിലെത്തി അതില്‍ നാലുതവണ തോറ്റു. രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്, കളിച്ച നാലു ഫൈനലില്‍ മൂന്നിലും ജയിച്ചു. നേര്‍ക്കുനേര്‍ ഫൈനലില്‍ മൂന്നുവട്ടം എതിരിട്ടപ്പോള്‍ രണ്ടിലും വിജയം മുംബൈക്കായിരുന്നു.


Next Story
Read More >>