വിജയത്തുടർച്ചയ്ക്ക് ഇന്ത്യ; ഓസീസിനെതിരെ

എം.എസ് ധോണി വീണ്ടും വിക്കറ്റിന് പിന്നില്‍ തിരിച്ചെത്തിയപ്പോള്‍ മധ്യനിരയില്‍ അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവര്‍ സ്ഥാനം പിടിച്ചു.

വിജയത്തുടർച്ചയ്ക്ക് ഇന്ത്യ; ഓസീസിനെതിരെ

ഇന്ത്യയ്‌ക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുത്തു. വിവാദത്തിലകപ്പെട്ട ഹർദ്ദിക്ക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. മോശം ഫോമിലുള്ള രാഹുലിന് ടീമിൽ ഇടമുണ്ടാകില്ല എന്നത് മുൻപേ ഉറപ്പായിരുന്നു. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാാക്കിയിരുന്നു. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരേയും മൂന്ന് സെപ്ഷ്യലിസ്റ്റ് പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.

രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവാണ് ടീമിലെ സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി. എം.എസ് ധോണി വീണ്ടും വിക്കറ്റിന് പിന്നില്‍ തിരിച്ചെത്തിയപ്പോള്‍ മധ്യനിരയില്‍ അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവര്‍ സ്ഥാനം പിടിച്ചു. അതേസമയം ഹാർദിക് പാണ്ഡ്യയെയും കെഎൽരാഹുലിനെയും അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തതിന് പിന്നാലെ ബിസിസിഐതിരികെ വിളിച്ചു.

ഇന്നലെ ചേർന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റേതാണ് തീരുമാനം. ടെലിവിഷൻ ഷോയിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനായിരുന്നു ഇരുവര്‍ക്കുമെതിരെ നടപടി. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും നാട്ടിലേക്ക് തിരികെ വിളിച്ച ഇരുവരും അന്വേഷണം നേരിടണം. ഇരുവരെയും അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തതെന്ന് സിഒഎ ചെയർമാൻ വിനോദ് റായ് വ്യക്തമാക്കി. വിവാദ പരാമർശത്തിന് പിന്നാലെ പ്രതിഷേധം കനത്തതോടെ സോഷ്യല്‍ മീഡിയയിലൂടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്.

ടീം ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലക്സ് കാരി, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ഗ്ലെന്‍ മാക്സവെല്‍, മാര്‍കസ് സ്റ്റോയ്നിസ്, ജേ റിച്ചാര്‍ഡ്സണ്‍, ബെഹ്രന്‍ഡോര്‍ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.

Read More >>