ശബരിമല: ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കം

ആരാധനാലയങ്ങളിൽ പോകുന്നത് പാപം ചെയ്തവരാണ്. ശബരിമലയിൽ പോകുന്നവരുടെ പൂർവ കാല ചരിത്രം നോക്കേണ്ടതില്ല. ഹർത്താലിന് കട പൂട്ടി പോകുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞത്. ഇത് കേരളം ചർച്ച ചെയ്യണമെന്നും സുധാകരൻ പറഞ്ഞു.

ശബരിമല: ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കം

തിരുവനന്തപുരം: സ്ത്രീകൾ ക്ഷേത്ര സന്ദർശനം പൂർത്തിയാക്കാതെ തിരിച്ചു പോന്നത് നിരാശ ജനകമാണെന്ന് പൊതുമരാമത്ത്​ മന്ത്രി ജി. സുധാകരൻ. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണു ശബരിമലയിലുണ്ടായത്. ധൈര്യം ഉള്ളവർ ശബരിമലയിൽ പോയാൽ മതിയെന്നും സുധാകരൻ പറഞ്ഞു.

ആരാധനാലയങ്ങളിൽ പോകുന്നത് പാപം ചെയ്തവരാണ്. ശബരിമലയിൽ പോകുന്നവരുടെ പൂർവ കാല ചരിത്രം നോക്കേണ്ടതില്ല. ഹർത്താലിന് കട പൂട്ടി പോകുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞത്. ഇത് കേരളം ചർച്ച ചെയ്യണമെന്നും സുധാകരൻ പറഞ്ഞു. നിയമം കൈയ്യിലെടുക്കുമെന്നു പറഞ്ഞു ഭീഷണി വേണ്ടെന്നും സർക്കാർ തന്നെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച ദർശനത്തിനെത്തിയ യുവതികള്‍ പതിനെട്ടാംപടി ചവിട്ടിയാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് നിലപാട് എടുത്തിരുന്നു. തന്ത്രിയുടെ നിലപാടും സർക്കാർ ഇടപെടലുമാണ് യുവതികളുടെ പിന്മാറ്റത്തിനു വഴിയൊരുക്കിയത്. രാജകുടുംബത്തോട് സംസാരിച്ചതിന് ശേഷമായിരുന്നു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More >>