വനിതയെ അപമാനിച്ചു; ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി

മാർച്ച്​ 29 ന്​ സുധാകരന്‍ കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്

വനിതയെ അപമാനിച്ചു; ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി

സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വനിതയെ പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാനാണ് അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടത്. മാർച്ച്​ 29 ന്​ സുധാകരന്‍ കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

മന്ത്രിയുടെ മുൻ പേഴ്​സണൽ സ്​റ്റാഫ്​ അംഗമായിരുന്ന അമ്പലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ യുവതി നൽകിയ ഹരജിയിലാണ്​ കോടതി നടപടിയെടുത്തത്. യുവതി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്നാണ്​ യുവതി കോടതിയെ സമീപിച്ചത്​. 2016 മാർച്ചിൽ ഒരു റോഡ് ഉദ്ഘാടനത്തിനു വേണ്ടത്ര ആളെ കൂട്ടിയില്ലെന്നു പറഞ്ഞ് സമ്മേളനത്തിൽ വച്ച് യുവതിയെ മന്ത്രി അപമാനിച്ചെന്നാണു പരാതി.

സംഭവത്തിനു പിന്നാലെ യുവതിയെ സി.പി.എമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. വി.എസ്​ അച്യുതാനന്ദൻ മന്ത്രിസഭയിൽ ജി.സുധാകരൻ സഹകരണ മന്ത്രിയായിരിക്കെയാണ്​ സംഭവം.

Read More >>