കണ്ണൂരില്‍ 200 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്

കള്ളവോട്ട് ചെയ്തവരില്‍ 40 പേര്‍ സ്ത്രീകളാണെന്നാണ് പരാതിയിലുള്ളത്. അഞ്ച് വോട്ടുകള്‍ വരെ ചെയ്തവരുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കള്ളവോട്ട് ചെയതവരെ കൂടാതെ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും പരാതിയിലുണ്ട്.

കണ്ണൂരില്‍ 200 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 200 പേര്‍ കള്ളവോട്ട് ചെയ്തതായി കോണ്‍ഗ്രസിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധര്‍മടത്ത് 47ാം ബൂത്തിലെ വോട്ടറായ എ.കെ. സയൂജ് എന്നയാള്‍ 52, 53 ബൂത്തുകളില്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ പരാതി ജില്ലാ കളക്ടര്‍ക്ക് കോണ്‍ഗ്രസ് കൈമാറി.

കെ.സുധാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.സുരേന്ദ്രന്‍ കലക്ടര്‍ മിര്‍ മുഹമ്മദലിയെ നേരില്‍ കണ്ടാണു പരാതി നല്‍കിയത്. കള്ളവോട്ട് ചെയ്തവരില്‍ 40 പേര്‍ സ്ത്രീകളാണെന്നാണ് പരാതിയിലുള്ളത്. അഞ്ച് വോട്ടുകള്‍ വരെ ചെയ്തവരുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കള്ളവോട്ട് ചെയതവരെ കൂടാതെ കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും പരാതിയിലുണ്ട്.

യഥാര്‍ത്ഥ വോട്ടറുടെയും അവരുടെ വോട്ട് ചെയത്വരുടേയും പോര് വിവരങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പേരാവൂര്‍, മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ വലിയ രീതിയില്‍ കള്ളവോട്ട് നടന്നതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് 22 കള്ളവോട്ടുകള്‍ പോള്‍ ചെയ്തു ഇതില്‍ ആറെണ്ണം വനിതകളുടേതാണ്. പേരാവൂരില്‍ 35 പേര്‍ കള്ളവോട്ട് ചെയ്തു ഇതില്‍ 6 പേര്‍ സ്ത്രീകളാണ്. തളിപ്പറമ്പില്‍ 77 പേരാണ് കള്ളവോട്ട് ചെയ്തത്. ഇതില്‍ 17 സ്ത്രീകള്‍ ഉള്‍പ്പെടും. സിപിഎം പ്രവര്‍ത്തകരായ സഹോദരനും സഹോദരിയും ചേര്‍ന്ന് 9 കള്ളവോട്ട് ചെയ്തതായി പരാതിയില്‍ പറയുന്നു. പ്രായപൂത്തിയാവാത്ത കൗമാരക്കാരന്‍ വോട്ട് ചെയ്‌തെന്നും പരാതിയില്‍ യു.ഡി.എഫ് ആരോപിക്കുന്നു.

യുഡിഎഫിന്റെ പരാതി വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി പറഞ്ഞു. പട്ടികയില്‍ ഉള്ളവരുടെ പേരു നോക്കി വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Read More >>