കള്ളവോട്ട്: കാസര്‍കോട്ടെ നാലു ബൂത്തുകളില്‍ റീപോളിങിനു സാധ്യത

റീപോളിങ് സംബന്ധിച്ച സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

കള്ളവോട്ട്: കാസര്‍കോട്ടെ നാലു ബൂത്തുകളില്‍ റീപോളിങിനു സാധ്യത

കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ 4 ബൂത്തുകളില്‍ റീ പോളിങ്ങിനു സാധ്യത. റീപോളിങ് സംബന്ധിച്ച സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

വിഷയത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. 19ന് റീ പോളിങ് നടത്തിയേക്കുമെന്നാണ് വിവരം.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതിനു പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായി കള്ളവോട്ട് ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.

Read More >>