മീന്‍പിടുത്തതിന് പോയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

നീണ്ടകരയില്‍ നിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ അകലെ വള്ളം തകര്‍ന്നാണ് അഞ്ചുപേര്‍ വെള്ളത്തില്‍ വീണത്.

മീന്‍പിടുത്തതിന് പോയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം:നീണ്ടകരയില്‍ നിന്ന് മീന്‍പിടുത്തതിന് പോയ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങില്‍ നിന്ന് കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഒപ്പമുണ്ടായിരുന്ന രാജു, ജോണ്‍ ബോസ്‌കോ എന്നിവരെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല. ഇവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും തിരച്ചില്‍ തുടരും.

നീണ്ടകരയില്‍ നിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ അകലെ വള്ളം തകര്‍ന്നാണ് അഞ്ചുപേര്‍ വെള്ളത്തില്‍ വീണത്. ഇതില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

Read More >>