തെരഞ്ഞെടുപ്പിലെ തോല്‍വി: സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്

ബംഗാള്‍ ത്രിപുര, കേരളം എന്നിവിടങ്ങളിലെ തിരിച്ചടി പി.ബി പരിശോധിക്കും

തെരഞ്ഞെടുപ്പിലെ തോല്‍വി: സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. ബംഗാള്‍ ത്രിപുര, കേരളം എന്നിവിടങ്ങളിലെ തിരിച്ചടി പി.ബി പരിശോധിക്കും. കേരളത്തില്‍ നിന്ന് ഒന്നും തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് സീറ്റും അടക്കം ആകെ മൂന്ന് സീറ്റ് മാത്രമാണ് മാത്രമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നേടാനായത്.തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് ഉള്ള കാരണങ്ങള്‍ എന്താണെന്ന് ഇന്നും നാളെയുമായി ചേരുന്ന പി.ബി യോഗം വിലയിരുത്തും.

തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നേതൃത്വത്തിന് കൂട്ടുത്തരവാദിത്തമാണുള്ളതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Read More >>