സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

ഇന്നലെ രാത്രിയായിരുന്നു സംഭവം.

സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

കൊച്ചി:വൈപ്പിന്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എറണാകുളം ഞാറക്കല്‍ ജനറല്‍ ആശുപത്രിയ്ക്ക് മുന്നില്‍ വെച്ച് ഇന്നലെ രാത്രി തടഞ്ഞു. വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ ഇന്നലെ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതോടെയാണ് പി.രാജുവിന് അവിടെനിന്നും മടങ്ങാനായത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ ഇടതുമുന്നണി നടത്തിവരുന്ന പ്രതിഷേധപരിപാടിയില്‍ നിന്നും സി.പി.ഐ വിട്ടു നില്‍ക്കുമെന്നാണ് വിവരം.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ എ.ഐ.എസ്എഫ് കോളേജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.ആക്രമണത്തില്‍ യൂണിറ്റ് സെക്രട്ടറി സ്വലിഹ് അഫ്രീദി, പ്രസിഡന്റ് വിഷ്ണു ടി.എസ് എന്നിവര്‍ക്ക് മര്‍ദനമേറ്റിരുന്നു.

ക്ലാസുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി കൊണ്ടിരിക്കെ യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ യുടെ ഭാരവാഹികള്‍ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

Read More >>