ആശങ്ക ഉയര്‍ത്തി കൊറോണ വൈറസ്; ചൈനയില്‍ മരണം 131 ആയി

ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5300 ആയി ഉയർന്നു.

ആശങ്ക ഉയര്‍ത്തി കൊറോണ വൈറസ്; ചൈനയില്‍ മരണം 131 ആയി

ബീജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി. അതേസമയം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5300 ആയി ഉയർന്നു.

ശ്രീലങ്ക, കംബോഡിയ, കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ, തായ്ലാണ്ട്, വിയറ്റ്നാം, സിംഗപ്പൂർ , നേപ്പാൾ, ഫ്രാൻസ്, ആസ്ത്രേലിയ, അമേരിക്ക എന്നി രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു.

ചൈനയിലുള്ള പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വിവിധ രാജ്യങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചൈനയിൽ ഉള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. ജപ്പാൻ തങ്ങളുടെ 200 പൗരന്മാരെയും യു.എസ് 240 പൗരന്മാരെയും വിമാനമാർഗം ചൈനയിൽ നിന്ന് പുറത്തെത്തിച്ചു.

ഫ്രാൻസും തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൊ​റോ​ണ മു​ൻ​ക​രു​ത​ലി​​െൻറ ഭാ​ഗ​മാ​യി സം​സ്​​ഥാ​ന​ത്ത്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 633 ആ​യി ഉ​യ​ർ​ന്നു. ചൊ​വ്വാ​ഴ്​​ച 197 പേ​രാ​ണ്​ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. സം​സ്​​ഥാ​ന​ത്ത്​ ഇ​തു​വ​രെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ഏ​ത്​ സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ്യക്തമാക്കി.

Next Story
Read More >>