ടിവി ചാനലിലേക്ക് പോകൂ, രാഷ്ട്രീയ നേട്ടത്തിനു കോടതിയെ ഉപയോഗിക്കരുത്: ബി.ജെ.പി ഹർജിയിൽ രൂക്ഷ വിമർശനവുമായി എസ്.എ ബോബ്‌ഡെ

ഇത്തരത്തിൽ ഒരു ഹർജി നൽകാൻ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബി.ജെ.പിക്ക് അവകാശമില്ലെന്നാണ് കപിൽ സിബൽ കോടതിയിൽ വാദിച്ചു

ടിവി ചാനലിലേക്ക് പോകൂ, രാഷ്ട്രീയ നേട്ടത്തിനു കോടതിയെ ഉപയോഗിക്കരുത്: ബി.ജെ.പി ഹർജിയിൽ രൂക്ഷ വിമർശനവുമായി എസ്.എ ബോബ്‌ഡെ

ന്യൂഡൽഹി: രാഷ്ട്രീയ നേട്ടങ്ങൾക്കായ കോടതിയെ ഉപയോഗിക്കരുതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച ബി.ജെ.പിയുടെ ഹർജി പരിഗണക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അഭിഭാഷകനായ ഗൗരവ് ഭാട്ടിയയാണ് ബി.ജെ.പിക്കുവേണ്ടി കോടതിയിൽ ഹാജരായത്. കപിൽ സിബലായിരുന്നു പശ്ചിമ ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായത്.

ഇത്തരത്തിൽ ഒരു ഹർജി നൽകാൻ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബി.ജെ.പിക്ക് അവകാശമില്ലെന്നാണ് കപിൽ സിബൽ കോടതിയിൽ വാദിച്ചു. ഇതാണ് രാഷ്ട്രീയ തർക്കമായി മാറിയത്.ഇതോടെ ചീഫ് ജസ്റ്റിസ് ഇടപെടുകയായിരുന്നു.

"രണ്ട് വിഭാഗവും കോടതിയെ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്നത് ഞങ്ങൾക്ക് മനസിലാകുന്നുണ്ട്, അതിനാൽ തന്നെ രണ്ട് വിഭാഗവും ടിവി ചാനലുകളിൽ പോയി ഇത്തരം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതാണ് നല്ലത്"- ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം ബംഗാളിലെ മറ്റൊരു രാഷ്ട്രീയ കൊലപാതക കേസിൽ നാല് ആഴ്ചയ്ക്കുള്ളിൽ വിശദമായി മറുപടി നൽകാൻ സുപ്രിം കോടതി പശ്ചിമ ബംഗാൾ സർക്കാറിനോട് ആവശ്യപ്പെട്ടു. ബി.ജെ.പി പ്രവർത്തകനായ ദുലാൽ കുമാറിന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ ഹർജിയിലാണ് ഈ നിർദ്ദേശം.

Next Story
Read More >>