മുഖ്യമന്ത്രി ക്രമിനില്‍ പശ്ചാത്തലമുള്ള വ്യക്തി: മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകരയില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

മുഖ്യമന്ത്രി ക്രമിനില്‍ പശ്ചാത്തലമുള്ള വ്യക്തി: മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര: മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാല്‍ അദ്ദേഹത്തിന് ആയുധം താഴെ വെക്കാന്‍ പറയാന്‍ കഴിയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍വ്വകലാശാല കൗമാര കുറ്റവാളികളെ വളര്‍ത്തുന്ന കേന്ദ്രമായിരിക്കുകയാണ്. പി.എസ്.സിയിലെ പിന്‍വാതില്‍ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ഒന്നാം പ്രതിയുടെ വീട് പി.എസ്. സിയുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവര്‍ത്തിച്ചത്. സി.ഒ.ടി നസീര്‍ കേസില്‍ ആരോപണ വിധേയനായ ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാത്ത് എന്തുകൊണ്ടാണെന്നും പ്രാഥമിക നടപടികള്‍ പോലും പൊലീസ് പാലിക്കുന്നില്ലെന്നും മുല്ലപ്പള്ളി വടകരയില്‍ പറഞ്ഞു.

Read More >>