കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തിന് ആവശ്യമുള്ള സഹായങ്ങളൊന്നും കേന്ദ്രം നല്‍കുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ സഹായിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് നിഷേധാത്മക നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് ആവശ്യമുള്ള സഹായങ്ങളൊന്നും കേന്ദ്രം നല്‍കുന്നില്ല. ഈ ബജറ്റിലും കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മതനിരപേക്ഷത ഇല്ലാതാക്കാന്‍ ചില്ലര്‍ ശ്രമിക്കുകയാണ്. ബി.ജെ.പി അധികാരത്തിലെത്തുമ്പോള്‍ സംഘപരിവാര്‍ അഴിഞ്ഞാടുന്നു . കേന്ദ്ര സര്‍ക്കാറിന്റേത് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണെന്നും പിണറായി പറഞ്ഞു.

Read More >>