ചന്ദ്രയാന്‍ 2 നാളെ വിക്ഷേപിക്കും

നാളെ ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം നടക്കുക.

ചന്ദ്രയാന്‍ 2 നാളെ വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മാറ്രിവെച്ച ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നാളെ നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ഇന്നലെ രാത്രി കഴിഞ്ഞിരുന്നു.നാളെ ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം നടക്കുക.

വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്ന് വൈകിട്ട് ആരംഭിക്കും. ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുന്നത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്

Read More >>