ചന്ദ്രയാൻ-2 ദൗത്യം: കൗണ്ട് ഡൗൺ തുടങ്ങി

ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാവും ഇന്ത്യ.

ചന്ദ്രയാൻ-2 ദൗത്യം: കൗണ്ട് ഡൗൺ തുടങ്ങി

ശാസ്ത്രലോകം പ്രതീക്ഷയോടെ കാണുന്ന രാജ്യത്തിന്റെ രണ്ടാമത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യം ചന്ദ്രയാൻ-2വിൻെറ കൗണ്ട്​ ഡൗൺ തുടങ്ങി. ഞായറാഴ്​ച രാവിലെ 6.50നാണ്​ വിക്ഷേപണത്തിൻെറ കൗണ്ട്​ ഡൗൺ തുടങ്ങിയത്​. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 2.51ന് ​ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ​നി​ന്ന് ചന്ദ്രയാൻ-2 പേടകവും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ 'ഫാ​റ്റ്ബോ​യ്' ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ കു​തി​ച്ചു​യ​രും.

പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​താ​യും നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം ന​ട​ത്താ​നു​ള്ള അ​വ​സാ​ന​ഘ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ശി​വ​ൻ പ​റ​ഞ്ഞു. ആ​ദ്യ​മാ​യി ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദൗ​ത്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ന്ദ്ര​നെ ഭ്ര​മ​ണം​ചെ​യ്യു​ന്ന ഓ​ർ​ബി​റ്റ​ർ, പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന റോ​വ​ർ (പ്ര​ഗ്യാ​ൻ), റോ​വ​റി​നെ സു​ര​ക്ഷി​ത​മാ​യി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ക്കു​ന്ന ലാ​ൻ​ഡ​ർ (വി​ക്രം) എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ച​ന്ദ്ര​യാ​ൻ-2 53 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും. ഭ്ര​മ​ണ​പ​ഥ​ത്തി​ൽ​നി​ന്ന്​ പ​ര്യ​വേ​ക്ഷ​ണ​പേ​ട​ക​ത്തെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കാ​തെ, സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​ലൂ​ടെ ലാ​ൻ​ഡ​ർ സാ​വ​ധാ​നം ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലി​റ​ങ്ങും. തു​ട​ർ​ന്ന് ലാ​ൻ​ഡ​റിന്റെ വാ​തി​ൽ​തു​റ​ന്ന് റോ​വ​ർ ച​ന്ദ്ര​നി​ലി​റ​ങ്ങും. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ റോ​വ​റി​നെ ഇ​റ​ക്കാ​നു​ള്ള സെ​പ്റ്റം​ബ​ർ ആ​റി​ലെ നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​ക്ഷേ​പ​ണ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന 15 മി​നി​റ്റാ​ണ് ഏ​റെ നി​ർ​ണാ​യ​കം.

ചരിത്ര നിമിഷത്തിനു സാക്ഷിയാകാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവര്‍ ശ്രീഹരിക്കോട്ടയില്‍ എത്തും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാവും ഇന്ത്യ.

Read More >>