ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി; വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക

ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളാണ് പ്രകടനപത്രിക പുറത്തിറക്കിയത്. രണ്ട് ഭാഗങ്ങളാണ് പ്രകടനപത്രികയ്ക്കുള്ളത്

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി; വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക

ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക. സ്ത്രീസുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഊന്നല്‍ നല്‍കുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക.

ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളാണ് പ്രകടനപത്രിക പുറത്തിറക്കിയത്. രണ്ട് ഭാഗങ്ങളാണ് പ്രകടനപത്രികയ്ക്കുള്ളത്. ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവിയില്ലാതെ കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളാണ് ഒന്നാം ഭാഗത്തിലുള്ളത്. പൂര്‍ണ സംസ്ഥാന പദവി ലഭിച്ചാല്‍ നടപ്പാക്കുന്ന പദ്ധതികളാണ് രണ്ടാം ഭാഗത്തിലുള്ളത്.

ഡല്‍ഹിയില്‍ സഖ്യ ചര്‍ച്ചകളില്‍നിന്ന് അവസാനനിമിഷം പിന്‍മാറിയത് കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സഖ്യം പൊളിച്ചത് അരവിന്ദ് കെജ്രിവാളാണെന്നായിരുന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചത്.


Read More >>