രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം; എ. വിജയരാഘവന് താക്കീത്

ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം; എ. വിജയരാഘവന് താക്കീത്

തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനമാണിതെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു എ. വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരേ വിവാദ പരാമര്‍ശം നടത്തിയത്. മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു വിജയരാഘവന്‍ മോശമായ പരാമര്‍ശം നടത്തിയത്.

പരാമര്‍ശം വിവാദമായതോടെ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം എന്നാല്‍ പരാമര്‍ശം നടത്തിയ വിജയരാഘവനെതിരേ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യാ ഹരിദാസ് പരാതി നല്‍കിയത്.

Read More >>