ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ കൊണ്ടു കക്കൂസ് കഴിക്കിച്ചു

ഹോം സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അദ്ധ്യാപിക കോളേജില്‍ സെമിനാര്‍ നടക്കവെ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് കക്കൂസ് കഴുകിപ്പിക്കുകയായിരുന്നു.

ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ കൊണ്ടു കക്കൂസ് കഴിക്കിച്ചു

രാജ്യത്തെ ക്യാമ്പസുകളില്‍ പോലും ദളിതര്‍ക്ക് സ്വര്യജീവിതം നയിക്കാന്‍ കഴിയുന്നില്ല. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ രണ്ട് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെകൊണ്ട് അദ്ധ്യാപിക കക്കൂസ് കഴുകിപ്പിച്ചു. നാഷണല്‍ ഷെഡ്യൂള്‍ഡ് ട്രൈബ് കമ്മീഷന് (എന്‍.സി.എസ്.ടി) വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പട്ടിക ജതിവിഭാഗത്തിലും മറ്റൊരാള്‍ പട്ടിക വര്‍ഗ വിഭാഗത്തിലുംപെട്ടവരാണ്.

മാര്‍ച്ച് മാസത്തിലാണ് സംഭവം നടക്കുന്നത്. ഹോം സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അദ്ധ്യാപിക കോളേജില്‍ സെമിനാര്‍ നടക്കവെ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് കക്കൂസ് കഴുകിപ്പിക്കുകയായിരുന്നു.

കോളേജിലെ ഭൂരിഭാഗം ദളിത് വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് കോളേജിലെ വിദ്യാര്‍ത്ഥി ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനോട് പറഞ്ഞു. മുമ്പും കോളേജില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ജനുവരി 29ന് കോളേജിലെ ദളിത് പ്രൊഫര്‍ മനോജ് കുമാര്‍ വമര്‍യുടെയും കേളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിയുടെയും കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകരുടെ പീഢനത്തിന് ഇരയായി. ഇരുവരുടെയും ചിത്രങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളില്‍ എ.ബി.വി.പിയും പുറത്തുനിന്നുള്ള ആളുകരും പ്രചരിപ്പിക്കുകയും മോശം കമ്മന്റുകള്‍ നല്‍ക്കുകയും ചെയ്തുരുന്നു.

അന്വേഷണ സമിതി ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കോളേജ് അദ്ധ്യാപകന്‍ വിസി രാകേഷ് ഭട്‌നാഗര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. എന്‍സിഎസ്ടിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തുന്നതിനാണ് ആരോപണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>