മോദി വീണ്ടും വാഴുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ചോളം എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ 280 മുതല്‍ 310 വരെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നാണ് പ്രവചനം. എന്‍.ഡി.എ 300ലധികം സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക്ക് സി-വോട്ടര്‍ പ്രവചനം.

മോദി വീണ്ടും വാഴുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം പ്രവചിച്ച് വിവിധ എക്‌സിറ്റ് ഫലങ്ങള്‍. അഞ്ചോളം എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ 280 മുതല്‍ 310 വരെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നാണ് പ്രവചനം. എന്‍.ഡി.എ 300ലധികം സീറ്റുകള്‍ നേടുമെന്ന്‌ റിപ്പബ്ലിക്ക് സി-വോട്ടറിന്റെ പ്രവചനം.

എന്‍.ഡി.എ 300 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ - വി.എം.ആര്‍ പ്രവചിക്കുന്നു. ത്രികോണ മത്സരം നടന്ന ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ 44 സീറ്റുകള്‍ ബി.ജെ.പി നേടുമെന്നാണ് പ്രവചനം. എസ്.പി -ബി.എസ്.പി സഖ്യം 34 സീറ്റ് നേടും. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ചുരുങ്ങും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമല്ലെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങള്‍.

ഇടതുപക്ഷത്തിന് ആശ്വാസമായി രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ന്യൂസ് 18, ന്യൂസ് നേഷന്‍ ചാനലുകള്‍ പുറത്തുവിട്ട സര്‍വ്വെകളാണ് എല്‍ ഡി എഫിന് ആശ്വാസം പകരുന്നത്. ന്യൂസ് 18 കേരളത്തില്‍ ഇടതുമുന്നേറ്റമാണ് പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്നാണ് പ്രവചനം. ന്യൂസ് നേഷനാകട്ടെ ഇടതുപക്ഷത്തിന് 5 മുതല്‍ 7 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് സര്‍വ്വെകളെല്ലാം ഇടതുപക്ഷത്തിന് 4 സീറ്റുവരെയാണ് പരമാവധി പ്രവചിച്ചിരിക്കുന്നത്. യു.ഡി.എഫിന് 15 മുതല്‍ 17 സീറ്റുകള്‍ വരെ കിട്ടുമെന്ന് ഇന്ത്യ ടുഡേ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നത്‌

Read More >>